Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2025 10:03 IST
Share News :
കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന. 17 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ ഇപ്പോൾ താമസിക്കുന്നത്.
വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, നടൻ അമിത് ചക്കാലയ്ക്കല്‍,വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും പരിശോധന നടക്കുന്നതായാണ്വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് ഇ.ഡി റെയ്ഡ് എന്നാണ് ഇ.ഡി വിശദീകരണം.
Follow us on :
Tags:
More in Related News
Please select your location.