Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 20:52 IST
Share News :
ചാവക്കാട്:ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സേതുതിരുവെങ്കിടം ആവശ്യപ്പെട്ടു.മത്സ്യ മസ്ദൂർ സംഘം ചാവക്കാട് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസ യോജനയുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എം.മനോജ് അധ്യക്ഷത വഹിച്ചു.ബിഎംഎസ് മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ,മത്സ്യ മസ്ദൂർ സംഘം ജില്ലാ സെക്രട്ടറി കെ.വി.ശ്രീനിവാസൻ,സി.എ.ബിജു,രാമി ഷിത്ത്,എ.വി.നാരായണൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി എം.വി.സുബ്രഹ്മണ്യൻ(പ്രസിഡന്റ്),എൻ.വി.സന്തോഷ് (വൈസ് പ്രസിഡന്റ്),കെ.വി.മിദേഷ്(സെക്രട്ടറി),പ്രവീൺ ആർഎസ്(ജോ.സെക്രട്ടറി),എ.ആർ.രജീഷ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.