Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 20:00 IST
Share News :
മാള: ബാങ്കുകൾ വഴി വാഹനം വാങ്ങുന്നതിന് എടുത്ത ലോൺ അവസാനിപ്പിച്ചാലും ഉടമകൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. ലഭ്യമാവുന്നില്ലന്ന് പരാതി.ആർടിഒ ഓഫീസുകളിൽ നിന്നാണ് ബാധ്യത തീർത്തതായി രേഖപെടുത്തി ലഭിക്കുക. ബാധ്യത തീർത്ത് മാസങ്ങൾ പിന്നിട്ടിട്ടും നിരവധി വാഹന ഉടമകൾക്കും അവരുടെ ആർ.സി തിരിച്ച് നൽകിയിട്ടില്ല.ആർ.ടി.ഒ. ഓഫീസിൽ ഇതിനാവശ്യമായ മെറ്റീരിയലുകൾ ഇല്ല എന്നാണ് അധികൃതർ പറയുന്നത്. അതേസമയം ആർ.സി. ഇല്ലാത്തതിനാൽ വാഹനപരിശോധനകളിൽ വാഹന ഉടമ പിഴ അടക്കേണ്ടി വന്നിരിക്കുകയാണ്.കൊടുങ്ങല്ലൂർ,ഇരിങ്ങാലക്കുട, ചാലക്കുടി ആർ.ടി.ഒ. ഓഫീസുകളിൽ ആണ് ഈ ദുരനുഭവം.വാഹനങ്ങൾ വിൽക്കാനോ,പഴയത് മാറ്റി പുതിയവ വാങ്ങാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.പരിശോധന ഭയന്ന് നിരത്തിലിറക്കാതെ വീട്ടിൽ തന്നെ ഇടുകയാണ് വേണ്ടതെന്ന അവസ്ഥയിലാണ് വാഹന ഉടമകൾ.
Follow us on :
Tags:
More in Related News
Please select your location.