Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിയാറിനെ സംരക്ഷിക്കണം; ജനകീയ കൂട്ടായ്മ

03 Jun 2024 09:36 IST

Anvar Kaitharam

Share News :

പെരിയാറിനെ സംരക്ഷിക്കണം; ജനകീയ കൂട്ടായ്മ


പറവൂർ: പെരിയാറിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോരാമ്പാടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മീൻ കർഷകരുടെയും, തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു.

പെരിയാറിനെ രക്ഷിക്കൂ... മീൻ സമ്പത്തിനെ സംരക്ഷിക്കൂ... എന്ന മുദ്രാവാക്യമുയർത്തി ബാങ്കിന്റെ കോതാട് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൻ അധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. പെരിയാറിലെ മത്സ്യക്കുരുതിക്ക് ഉത്തരവാദികളായവരെ കണ്ടെത്തി അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

പെരിയാറിൽ രാസമാലിന്യം കലർന്നതുമൂലം മീനുകൾ നഷ്ടമായ

കർഷകർക്ക് മീൻ കുഞ്ഞുങ്ങളെ

കോരാമ്പാടം സർവ്വീസ് സഹകരണ ബാങ്ക് നൽകും. കുസാറ്റിലെ ശാസ്ത്രജ്ഞരായ ഡോ.ടി പി സജീവൻ, ഡോ.എസ് എസ് ഷാജു, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ബെൻസൻ, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, വെെസ് പ്രസിഡന്റ് വിപിൻ രാജ്, കോരാമ്പാടം സർവ്വീസ് സഹകരണ ബാങ്ക് വെെസ് പ്രസിഡന്റ് ടി എസ് സുനിൽ, കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളി വികാരി റവ. ഫാ അഗസ്റ്റിൻ വട്ടോളി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസ മാനുവൽ, വാർഡ് മെമ്പർ ജെയ്നി സെബാസ്റ്റ്യൻ, പുഷ്കിൻ പോൾ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News