Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമാധാനം പരമേശ്വരൻ' പുരസ്കാരം നേടിയ ലൈബ്രറിക്ക് അനുമോദനം

22 Nov 2024 20:20 IST

Anvar Kaitharam

Share News :

സമാധാനം പരമേശ്വരൻ' പുരസ്കാരം നേടിയ ലൈബ്രറിക്ക് അനുമോദനം


പറവൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ 'സമാധാനം പരമേശ്വരൻ' പുരസ്കാരം നേടിയ കെടാമംഗലം പപ്പുക്കുട്ടി സ്മാരക ലൈബ്രറിക്ക് നാട്ടുകാരുടെ അനുമോദനം.

സ്വാതന്ത്ര്യ സമര സേനാനിയും ലോക സമാധാന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സമാധാനം പരമേശ്വരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് സമാധാനം പരമേശ്വരന്‍ പുരസ്‌കാരം.

2022 ലെ പ്രവർത്തന മികവിന് ലഭിച്ച

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കൊല്ലത്ത് നടന്ന ചടങ്ങിൽ ലൈബ്രറി ഭാരവാഹികളായ പി പി സുകുമാരൻ, വി എസ് അനിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയിരുന്നു.

അനുമോദന സമ്മേളനം നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ രമാദേവി അധ്യക്ഷയായി.

സംസ്ഥാന ലൈബ്രറി കൗൺസിൽ

പ്രസിഡൻ്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ, ടി വി നിഥിൻ, ജയ ദേവാനന്ദൻ, ലിജി ലൈഗോഷ്,

ടി ആർ വിനോയ് കുമാർ, സി എ രാജീവ്, സി പി ജയൻ, എ കെ ജോഷി എന്നിവർ സംസാരിച്ചു.



Follow us on :

More in Related News