Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 11:20 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബിഇഎം ഹയർസക്കണ്ടറി സ്കൂളിൽ കുട്ടികളിൽ ഗാന്ധിയെ വായിക്കുക എന്ന ആശയത്തെ ആസ്പദമാക്കി കേരള സർവോദയ മണ്ഡലം മലപ്പുറം ജില്ലാ കമ്മറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ജില്ലാ തല പ്രശ്നോത്തരി മത്സര വിജയികളെ അനുമോദിച്ചു. പി ടി എ വൈസ് പ്രസിഡന്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു.
ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും, എന്റെ സത്യാന്വേഷണ പരീക്ഷണം പുസ്തകവും, പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും നൽകി. യോഗത്തിൽ കേരള സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റി അംഗം രമേശ് മേത്തൽ, ജില്ലാ പ്രസിഡന്റ് സുബൈദ പൊത്തന്നൂർ, സലാം, മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ഗാന്ധിദർശൻ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഹെഡ്മിസ്ട്രെസ് ആൻസി ജോർജ് ആശംസ അർപ്പിച്ചു.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി ലിപ്സൺ സ്വാഗതവും, ഡെപ്യൂട്ടി ഹെഡ്മിസ്റ്റർ
അബ്ദുൽ നാസർ നന്ദിയും അറിയിച്ചു.
Follow us on :
More in Related News
Please select your location.