Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

28 Apr 2024 17:53 IST

Anvar Kaitharam

Share News :

തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

 

പറവൂർ: വെളിയത്തുനാട് സഹകരണ ബാങ്ക് സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

നാഷണൽ എൻ ജി ഒ കോൺഫെഡറഷനും, ബിൾഡ് ഇന്ത്യ ഗ്രേറ്റർ ഫൗൻണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയിൽ

50% സാമ്പത്തിക സഹായത്തോടെയാണ് 250 തയ്യൽ മെഷീനുകളാണ് വിതരണം ചെയ്തത്. ബദരിനാഥു ആയുർവേദ ഹോസ്പിറ്റൽ സി എം ഒ ഡോ. രജന വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ് ബി ജയരാജ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ ജി ഒ ജില്ല സെക്രട്ടറി പ്രസാദ് എ വി പദ്ധതി വിശദീകരണം നടത്തി. 50% സാമ്പത്തിക സഹായത്തിൽ വിതരണം ചെയ്യുന്ന ലാപ്ടോപ് മൂന്നാം ഘട്ടം, തയ്യൽ മെഷീൻ രണ്ടാം ഘട്ടം എന്നിവയുടെ ബുക്കിംഗും നടന്നു. ബാങ്ക് വികസന സമിതി ചെയർമാൻ എം കെ സദാശിവൻ, ഭരണസമിതി അംഗങ്ങൾ റീന പ്രകാശ്, സ്മിത സുരേഷ്, അജിത രാധാകൃഷ്ണൻ, എ കെ സന്തോഷ്‌, ആർ സുനിൽകുമാർ, വി എം ചന്ദ്രൻ, പി പി രമേശൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പി ജി സുജാത എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News