Tue Jun 10, 2025 2:28 AM 1ST
Location
Sign In
14 Feb 2025 21:28 IST
Share News :
പെരുമണ്ണ :സംസ്ഥാന ഗവൺമെന്റിന്റെ ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തി അഡ്വ: പിടിഎ റഹീം എംഎൽഎയുടെ ശ്രമഫലമായി പെരുമണ്ണയിൽ ആധുനിക ഹൈടെക് സ്പോർട്സ് കോംപ്ലക്സിന് പദ്ധതി തയ്യാറായി.പെരുമണ്ണ ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു കിട്ടിയ 10 സെൻറ് ഭൂമിയും പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ അഞ്ച് സെൻറ് ഭൂമി യും ഉൾപ്പെടെ പെരുമൺപുറയിലെ 15 സെൻറ് സ്ഥലത്ത് നീന്തൽകുളം, കൺവെൻഷൻ സെൻറർ, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെ രൂപകൽപ്പന ചെയ്താണ് ഹൈടെക് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുന്നത് ഗ്രാമപഞ്ചായത്ത് പണം വകയിരുത്തി ഹൈടെക് സ്പോർട്സ് കോംപ്ലക്സിൻ്റെ ഡി പി ആർ ഉൾപ്പെടെ തയ്യാറായി കഴിഞ്ഞു വളരെ പെട്ടെന്ന് ഹൈടെക് സ്പോർട്സ് കോംപ്ലക്സിൻ്റെ പ്രവർത്തി പൂർത്തീകരിക്കപ്പെടണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്
Follow us on :
More in Related News
Please select your location.