Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെസ് ടൂർണമെന്റ്:കടുത്തുരുത്തി എസ് .കെ. പി. എസ് ജേതാക്കൾ

04 Aug 2024 21:11 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കരിപ്പാപറമ്പിൽ കെ.സി സെബാസ്റ്റ്യൻ മെമ്മോറിയൽ എട്ടാമത് ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കാറ്റഗറി 2 വിഭാഗത്തിൽ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ ജേതാക്കളായി. മാസ്റ്റർ റയാൻ ഡൊമിനിക്, ജുവാൻ ഡൊമിനിക്, നിവേദ് സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന ടീം അംഗങ്ങളാണ് ചാമ്പ്യൻഷിപ്പിന് അർഹരായത്. ടീമുകളായി നടന്ന മത്സരത്തിൽ 69 സ്കൂളുകളെ പിന്തള്ളിയാണ് എസ്. കെ. പി. എസ്. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. കോട്ടയം ചെസ്സ് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. ടീം അംഗങ്ങളെ സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ.അജീഷ് ജോസ്, പി .ടി. എ. അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.

Follow us on :

More in Related News