Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2024 12:52 IST
Share News :
കൊല്ലം: പരവുർ -മയ്യനാട് മേൽപാലം നിർമാണ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് .
പരവൂർ നഗരത്തെയും മയ്യനാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പരവൂർ കായലിൽ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും തുടർനടപടികളില്ല. പി.കെ.കെ.ബാവ ഇരവിപുരം മണ്ഡലത്തിലെ ജനപ്രതിനിധിയും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായിരിക്കുമ്പോഴാണ് പരവൂർ കായലിനു കുറുകെ പാലത്തിനുള്ള നടപടികളാരംഭിച്ചത്. ബജറ്റിൽ ഇതിന്റെ പഠനത്തിനാവശ്യമായ തുകയും വകയിരുത്തി. പഠനവും പ്രാരംഭനടപടികളും കഴിഞ്ഞെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.
പുതിയ പാലത്തിനുള്ള നടപടികൾ ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. പരവൂരിന്റെയും മയ്യനാട് പഞ്ചായത്തിന്റെയും കൊല്ലത്തിന്റെയും വലിയ വികസനക്കുതിപ്പാകുമായിരുന്ന പാലമാണ് ബന്ധപ്പെട്ട അധികൃതർ കണ്ടില്ലെന്നു നടിക്കുന്നത്. അടിക്കടി തകരുന്ന തീരദേശ റോഡിന് ബദലായി സുരക്ഷിതമായ ഒരു സഞ്ചാരപാതയാണ് ഇവിടെ ഇല്ലാതായത്. ടൂറിസ്റ്റ് രംഗത്തും പാലം വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് വിദഗ്ധർ പറയുന്നു. കൊല്ലത്തുനിന്ന് പരവൂർ വഴി വർക്കലയിലെത്താൻ 12 കിലോമീറ്ററോളം ദൂരം കുറയും. കൊല്ലത്തുനിന്ന് നിലവിൽ വർക്കലയിലെത്തണമെങ്കിൽ കൊട്ടിയം, പാരിപ്പള്ളി, പാളയംകുന്ന് വഴിയോ ദേശീയപാതയിൽ തിരുമുക്കിൽ തിരിഞ്ഞ് പരവൂർ, തെക്കുംഭാഗം, കാപ്പിൽ, ഇടവ വഴിയോ വേണം എത്താൻ. കടലിന്റെയും കായലിന്റെയും ഭംഗി ആസ്വദിച്ച് ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ കഴിയുന്നതോടെ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കുമായിരുന്നു. വർക്കല ബീച്ചിനെയും മുക്കം ബീച്ചിനെയും കൊല്ലം ബീച്ചിനെയും ബന്ധിപ്പിക്കുന്ന റോഡായും ഇത് മാറുമായിരുന്നു.
പരവൂർ കുറുമണ്ടൽ ധർമശാസ്താക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡും പുല്ലിച്ചിറ കാക്കോട്ടുമൂല റോഡും അവസാനിക്കുന്നത് പരവൂർ കായലിന്റെ ഇരുകരകളിലുമാണ്. രണ്ടു കരകളെയും ബന്ധിപ്പിച്ച് നിലവിൽ റെയിൽപ്പാലം നിലവിലുണ്ട്. പരവൂരിൽനിന്ന് മാമൂട്ടിൽ റെയിൽപ്പാലം കടന്ന് മൂന്നു മിനിറ്റുകൊണ്ടാണ് ട്രെയിനുകൾ മയ്യനാട്ടെത്തുന്നത്. ഇവിടെ അപ്രോച്ച് റോഡുകൾ നിലവിലുള്ളതിനാൽ വലിയ ചെലവും ഒഴിവാക്കാനാകും.
.
Follow us on :
More in Related News
Please select your location.