Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങാലക്കുട ഠാണാ -ചന്തക്കുന്ന് വികസനം യാഥാർത്ഥ്യമാകുന്നതിൽ സന്തോഷം - പദ്ധതിക്ക് 11 കോടി അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാർ: തോമസ് ഉണ്ണിയാടൻ

16 Jul 2024 21:39 IST

WILSON MECHERY

Share News :


ഇരിങ്ങാലക്കുട: പട്ടണത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഠാണ - ചന്തക്കുന്ന്‌ വികസനം യാഥാർഥ്യമാകുന്നതിൽ സന്തോഷിക്കുന്നുവെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.

താൻ എം എൽ എ ആയിരിക്കെ 2013 - 14 വർഷത്തെ ബജറ്റിലാണ് വികസനം പ്രഖ്യാപിച്ചത്.

11 കോടി രൂപയാണ് ഇതിനായി ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചത്. വികസന നിർമാണ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപയുടെ ഭരണാനുമതി 2014 ഫെബ്രുവരി 11നും (Go.(Rt.)no 209/14/pwd dtd.11-2-2014)  

സ്ഥലമേറ്റെടുക്കുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി 2015 സെപ്തംബർ 8 നും ലഭിച്ചു (Go.(Rt.)no.1317/2015/pwd dtd.8-9-2015). സാങ്കേതികാനുമതി 2015 ഡിസംബർ 26നും ലഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ച് തഹസിൽദാർ സർക്കാരിന് കൈമാറിയിരുന്നു.  

ഇപ്പോൾ 9 വർഷം കഴിഞ്ഞിട്ടാണെങ്കിലും കാലാനുസൃതമായ മാറ്റങ്ങളോടെ പദ്ധതി നടപ്പിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ വിധ പിന്തുണയും നൽകുന്നുവെന്നും ഉണ്ണിയാടൻ പറഞ്ഞു

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടി വികസി പ്പിക്കുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 0.5512 ഹെക്ടടർ ഭൂമിയാണ് ഠാണ - ചന്തക്കുന്ന് ജങ്ഷൻ വികസനത്തിനായി ഏറ്റെടുത്തത്. പദ്ധതി പൂർത്തിയാകുന്നതോടെ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള റോഡ് 17 മീറ്ററായി വികസിക്കും.

Follow us on :

More in Related News