Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 20:59 IST
Share News :
ചാവക്കാട്:അസംഘടിത തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി സംഘം ബിഎംഎസ് കടപ്പുറം പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളി സംഘം തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രവാസ യോജനയുടെ ഭാഗമായി പഞ്ചായത്തിൽ നടത്തിയ സമ്മേളനത്തിൽ പഞ്ചായത്ത് പ്രഭാരി കെ.എ.ജയതിലകൻ അധ്യക്ഷത വഹിച്ചു.ബിഎംഎസ് ഗുരുവായൂർ മേഖല ജോയിന്റ് സെക്രട്ടറി കെ.കെ.രാധ,ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.മുഹമ്മദ് യൂനസ്,ഐ.എ.ശാന്തി,ആർ.വി.അഖിലാഷ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഐ.എ.ശാന്തിബാബു(പ്രസിഡന്റ്),
ഐ.ബി.അരുന്ധതി(വൈസ് പ്രസിഡന്റ്),സബിത ബിജു(സെക്രട്ടറി),പി.കെ.നിഷ(ജോയിന്റ് സെക്രട്ടറി),കെ.ബി.ശിവാനന്ദൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.