Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവഞ്ചൂരിനും മോൻസിനും ബിജെപിയുമായി ധാരണയെന്ന് എ വി റസൽ

07 Jun 2024 18:47 IST

CN Remya

Share News :

കോട്ടയം: തിരുവഞ്ചൂരിനും മോൻസിനും ബിജെപിയുമായി ധാരണ ഉണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണനും മോൻസ്‌ ജോസഫും ബിജെപിയുമായി ധാരണയുണ്ടാക്കാറുണ്ടെന്ന്‌ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കോട്ടയം, കടുത്തുരുത്തി മണ്ഡലങ്ങളിലെ വോട്ട്‌നില പരിശോധിച്ചാൽ ഇത്‌ മനസിലാകും.


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽ എൻഡിഎയ്‌ക്ക്‌ 21,564 വോട്ട്‌ കിട്ടി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്‌ 8,611 ആയി കുറഞ്ഞു. ബാക്കി വോട്ട്‌ തിരുവഞ്ചൂരിന്‌ വേണ്ടി മറിച്ചു. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ വോട്ട്‌ 24,214 ആയി വർധിക്കുകയും ചെയ്‌തു.

കടുത്തുരുത്തിയിൽ 2019ൽ എൻഡിഎയ്‌ക്ക്‌ 20,895 വോട്ട്‌ കിട്ടിയപ്പോൾ 2021 നിയമസഭയിൽ ഇത്‌ 11,670 ആയി കുറഞ്ഞു. ഇപ്പോൾ വീണ്ടും 20,889 ആയി വർധിച്ചു. മോൻസിന്‌ വേണ്ടി ബിജെപി വോട്ട്‌ മറിച്ചെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നതെന്നും എ വി റസൽ പറഞ്ഞു.

Follow us on :

More in Related News