Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2024 07:18 IST
Share News :
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂനപക്ഷ സമൂഹങ്ങൾ നൽകിയ സംഭാവന വലുതാണെന്ന് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി. സംസ്ഥാന ന്യൂനപക്ഷ കമീഷൻ സംഘടിപ്പിച്ച ജില്ല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ സംസ്ഥാനത്തെ വേറിട്ട നിലവാരത്തിലെത്തിക്കാൻ ന്യൂനപക്ഷ സമൂഹം സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. 2024 ഡിസംബറോടെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഒരുലക്ഷത്തോളം പേർക്കു സംസ്ഥാന നോളജ് ഇക്കണോമി മിഷൻ വഴി തൊഴിൽ നൽകാനാണ് കമീഷൻ ശ്രമിക്കുന്നതെന്ന് അഡ്വ. എ.എ. റഷീദ് പറഞ്ഞു. കലക്ടർ വി. വിഘ്നേശ്വരി മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കമീഷൻ അംഗം പി. റോസ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സംഘാടകസമിതി ചെയർമാൻ ടോം ജോസഫ് അറക്കപറമ്പിൽ, ജനറൽ കൺവീനർ റഫീക് അഹമ്മദ് സഖാഫി, ദീപിക ദിനപത്രം ചീഫ് എഡിറ്റർ ഡോ. ജോർജ് കുടിലിൽ, ചങ്ങനാശ്ശേരി അതിരൂപത എ.കെ.സി.സി പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി എൻ. ഹബീബ്, പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വി. തോമസ്, ന്യൂനപക്ഷ കമീഷൻ രജിസ്ട്രാർ എസ്. ഗീത എന്നിവർ സംസാരിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ റീജനൽ പ്രോഗ്രാം മാനേജർ നീതു സത്യൻ, ന്യൂനപക്ഷ കമീഷൻ അംഗം പി. റോസ, കമീഷൻ അംഗം എ. സെയ്ഫുദ്ദീൻ ഹാജി എന്നിവർ വിഷയാവതരണം നടത്തി.
Follow us on :
Tags:
More in Related News
Please select your location.