Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കൗതുകം വിരിയിച്ച് കള്ളിമുൾചെടി പൂത്തുലഞ്ഞു.

23 Apr 2024 12:38 IST

santhosh sharma.v

Share News :



തലയോലപ്പറമ്പ്: കൗതുകം വിരിയിച്ച് കള്ളിമുൾചെടി പൂത്തുലഞ്ഞ് നിൽക്കുന്ന നയന മനോഹരമായ കാഴ്ച കാണാൻ ജനപ്രവാഹം. തലയോലപ്പറമ്പ് ഇറുമ്പയം ഒറക്കനാം കുഴിയിൽ ജോൺസൻ്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന നാലര പതിറ്റാണ്ട് പഴക്കമുള്ള കള്ളിമുൾ ചെടിയാണ്

പൂത്തുലഞ്ഞത്.12 അടിയോളം ഉയരമുള്ള ചെടിയിൽ 300 ഓളം പൂക്കളാണ് വിടർന്നത്. കഴിഞ്ഞ 5 വർഷമായി മെയ് മാസത്തിൽ പൂക്കൾ ഉണ്ടാകുമെങ്കിലും ഇത്രയധികം പൂക്കൾ ഉണ്ടാകുന്നത് ആദ്യമാണെന്ന് വീട്ടുടമ ജോൺസൺ പറയുന്നു. നിശാഗന്ധി പൂക്കൾ വിരിയുന്നത് പോലെ സന്ധ്യ കഴിഞ്ഞ് വെള്ള നിറത്തിൽ മൊട്ടിട്ട് വിരിയുന്ന പൂക്കൾ രാത്രിയോടെ തൂവെള്ള നിറത്തിൽ പൂർണ്ണമായി വിരിയുകയും സൂര്യൻ ഉദിക്കുന്നതിന് മുമ്പ് വാടിപ്പൊകും. നിരവധി പേരാണ് നയന മനോഹരമായ കാഴ്ച കാണാൻ ഇറുമ്പയത്ത് എത്തിയത്.


Follow us on :

More in Related News