Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞ് ജനിച്ച്‌ ദിവസങ്ങൾക്കകം പരീക്ഷ, 45-ാം റാങ്ക് നേടിയതിൽ സന്തോഷം പങ്കുവെച്ച്‌ മാളവിക ജി. നായർ

22 Apr 2025 21:50 IST

Jithu Vijay

Share News :

മലപ്പുറം : 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമാനമായി മാളവിക ജി.നായര്‍, അവസാന ശ്രമത്തില്‍ ഐഎഎസ് നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി നായർ. മാളവികയുടെ ഭര്‍ത്താവ് നന്ദ ഗോപനും ഐപിഎസ് ഉദ്യോഗസ്ഥനാണ്.



യുപിഎസ് സി പരീക്ഷയുടെ ആറാമത്തെ ചാൻസിലാണ് മാളവിക 45-ാമത്തെ റാങ്ക് നേടിയത്. മകന് 13 ദിവസം പ്രായമുള്ളപ്പോള്‍ എഴുതിയ പരീക്ഷയില്‍ മികച്ച റാങ്ക് നേടാനായതില്‍ ഇരട്ടി സന്തോഷമുണ്ടെന്നും കുടുംബത്തിന്റെ പിന്തുണയും ദൈവാനുഗ്രഹവും കൊണ്ടാണ് റാങ്ക് നേടാനായതെന്നും മാളവിക.


2019ല്‍ യു.പി.എസ്.സി പരീക്ഷ എഴുതി 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയാണ് നിലവില്‍ ഡെപ്യൂട്ടി കമ്മീഷണറായ മാളവിക. 2023ലെ പരീക്ഷയില്‍ 172 റാങ്ക് നേടിയെങ്കിലും സർവീസില്‍ മാറ്റം ഉണ്ടായില്ല. അവസാനത്തെ അവസരം കൂടി എഴുതാം എന്ന നിശ്ചയദാർഢ്യത്തോടെയാണ് പരീക്ഷ എഴുതിയതെന്നും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചതല്ലാതെ ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചില്ലെന്നും മാളവിക പറഞ്ഞു.


കൈക്കുഞ്ഞുമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ അച്ഛൻ അജിത് കുമാറും അമ്മ ഗീതാകുമാരിയും സഹോദരി മൈത്രേയിയും വളരെ അധികം പിന്തുണച്ചെന്നും മാളവിക പറഞ്ഞു. മകന് 4 മാസം പ്രായമുള്ളപ്പോളാണ് ഡല്‍ഹിയില്‍ ഇന്റർവ്യൂ നടന്നത്. കൊടും

തണുപ്പില്‍ മകനുമൊത്ത് ഡല്‍ഹിയില്‍ പോയത് വളരെ റിസ്ക് എടുത്തായിരുന്നെന്നും അതിന് ഫലം ഉണ്ടായതില്‍ സന്തോഷമെന്നും മാളവിക പറയുന്നു. മെയിൻ പരീക്ഷ ഫലം വന്ന ശേഷം ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ അധികം സമയം ലഭിച്ചിരുന്നില്ല. ആ സമയത്ത് ഐഎഎസ് ട്രെയിനിയായ ഭർത്താവ് നന്ദകുമാർ ഫോണിലൂടെ മോക് ഇന്റർവ്യൂ നടത്തിയാണ് പരിശീലിപ്പിച്ചതെന്നും മാളവിക. നേരത്തെ പരീക്ഷ എഴുതിയുള്ള പരിചയം റാങ്ക് നേട്ടത്തില്‍ തുണയായെന്നും മാളവിക പറയുന്നു.


ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക ഭര്‍ത്താവിനൊപ്പം മലപ്പുറം മഞ്ചേരിയിലാണ് താമസിക്കുന്നത്. മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് നന്ദഗോപൻ.

Follow us on :

More in Related News