Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശപൂരത്തിനിടെ ദേവാലയത്തിനു മുന്നില്‍ മുട്ടുമടക്കി കൊമ്പന്റെ വണക്കം

17 Mar 2025 08:15 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി: ദേശപൂരം എഴുന്നള്ളിപ്പിനിടെ നെറ്റിപ്പാട്ടം ചാര്‍ത്തിയ കൊമ്പന്‍ ക്രൈസ്തവദേവാലയത്തിനു മുന്നില്‍ മുട്ടുമടക്കി തുമ്പിക്കൈ ചുരുട്ടി വണങ്ങിയത് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന കാഴ്ചയായി. മുരിക്കുങ്ങല്‍ ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള കിഴക്കുംമുറി സെറ്റിന്‍രെ ദേശപൂരം മുരിക്കുങ്ങല്‍ സെന്‍ര് ജോസഫ്‌സ് ദേവാലയത്തിനു മുന്നിലെത്തിയപ്പോഴാണ് നെറ്റിപ്പട്ടം ചാര്‍്ത്തിയ കൊമ്പന്‍ വണങ്ങിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി  ദേവാലയാങ്കണത്തില്‍  വിശ്വാസികളും ഇടവക വികാരിയും കാത്തുനിന്നിരുന്നു. വികാരി ഫാ.ടോണി പാറേക്കാടന്‍ ആനക്ക് പഴക്കുല സമ്മാനിച്ചു. മുന്‍ വര്‍ഷങ്ങളിലും ഈ ചടങ്ങ് ഇവിടെ നടക്കാറുണ്ട്


Follow us on :

More in Related News