Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരൾച്ചബാധിത കൃഷിയിടങ്ങൾ സന്ദർശിച്ചു

08 May 2024 08:02 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ബ്ലോക് തല കൃഷി അറിവ് കേന്ദത്തിൻ്റെ

പ്രതിനിധി സംഘം വരൾച്ച ബാധിത കൃഷിയിടങ്ങൾ

സന്ദർശിച്ചു. മേപ്പയൂർ പഞ്ചായത്തിലെ വിവിധ കർഷകരുടെ കൃഷിയിടങ്ങൾ പരിശോധിച്ച് വേണ്ട മുൻകരുതലുകൾ നിർദ്ദേശിച്ചു. വിള നഷ്ടം

വരാതെയും ഉൽപാദനക്ഷമത കുറയാതെയും വിളകളെ സംരക്ഷിക്കുകയും യഥാവിധി രോഗകീട നിയന്ത്രണം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രതിനിധി സംഘം പറഞ്ഞു.



കാലാവസ്ഥാ വ്യതിയാനം മൂലം വരൾച്ചയുടെ കാഠിന്യം പ്രതിവർഷം വർദ്ധിച്ച് വരികയാണ്. ഇത് കാർഷിക വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഉൽപാദനത്തിൽ കുറവ് വരുത്തുന്നു .

പുതയിടുന്നതിലും നനവ് ക്രമീകരിക്കുന്നതിലും കർഷകർ കൃത്യമായ പരിചരണം ഉറപ്പ് വരുത്തേണ്ടതുണ്ട്.തുറസായ സ്ഥലങ്ങളിലെ കൃഷി പണികൾ ചെയ്യുന്ന കർഷകർ സൂര്യതാപ

ത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്.


കമ്മിറ്റി അംഗങ്ങളായ ഡോ.വി.പി .രാജൻ (കൃഷി ശാസ്ത്രജ്ഞൻ, RARS അമ്പലവയൽ), കെ.സ്മിത ഹരിദാസ് തിക്കോടി , ആർ.എ അപർണ (മേപ്പയൂർ കൃഷി ഓഫീസർ ആർ.എ.അപർണ്ണ, എൻ.കെ ഹരികുമാർ മേപ്പയൂർ അസി.കൃഷി ഓഫീസർ എൻ.കെ.ഹരികുമാർ, എന്നിവർ സംഘത്തിലുണ്ടാ

യിരുന്നു.


Follow us on :

Tags:

More in Related News