Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റർനാഷണൽ ലാംഗ്വേജ് അക്കാദമി ഉദ്ഘാടനം ചെയ്തു

09 May 2024 09:47 IST

Anvar Kaitharam

Share News :

ഇന്റർനാഷണൽ ലാംഗ്വേജ് അക്കാദമി ഉദ്ഘാടനം ചെയ്തു


പറവൂർ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ ശുശ്രൂഷ വിഭാഗമായ കിഡ്സിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ ലാംഗ്വേജ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കില്‍ ഫോര്‍ പ്രോഗ്രസ്സിന്റെ ജനറൽ സെക്രട്ടറി ഡോ. സ്റ്റാൻലി ജോസഫ് മുഖ്യാതിഥിയായിരുന്നു.

തുടർന്ന് ബിഷപ്പ് അംബ്രോസ് ജർമ്മൻ ഭാഷാ ക്ലാസ്സ് നയിച്ചു. പ്രമുഖ റിക്രൂട്ടിംഗ് ഏജൻസികളായ ആംബേ ഇന്റർനാഷണൽ, ഐഐഡി തുടങ്ങിയവയുടെ അധികൃതർ ജോലി, ഉപരിപഠന മേഖലകളിലെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ഫാ.ബിയോൺ തോമസ് കോണത്ത്, ഫാ.എബ്നേസർ കാട്ടിപ്പറമ്പിൽ റവ. സി. അനറ്റ് എന്നിവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News