Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശാസ്ത്രമേളയിൽ ചരിത്രനേട്ടം ; ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂൾ വിക്ടറി ഡേ ആഘോഷിച്ചു.

17 Oct 2025 09:53 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചരിത്രവിജയം രേഖപ്പെടുത്തി ഓവറോൾ കിരീടം സ്വന്തമാക്കിയ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ശാസ്ത്ര പ്രതിഭകളെ സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് അഭിനന്ദിച്ചു. വിജയാഘോഷമായ ‘വിക്ടറി ഡേ’യുടെ ഫ്ലാഗ് ഓഫ് നിർവഹണവും അദ്ദേഹം നടത്തി.


പി.ടി.എ പ്രസിഡൻ്റ് കാരാടൻ അബ്ദുൽ റഷീദ്, പി.ടി.എ ഭാരവാഹികൾ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തോടെയായിരുന്നു ജാഥക്ക് തുടക്കം. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ശാസ്ത്രമേളയിൽ പങ്കെടുത്ത മത്സരാർത്ഥികൾ എന്നിവരും പങ്കുചേർന്നു.


വിവിധ ഇനങ്ങളിലായുള്ള മികച്ച പ്രകടനങ്ങൾക്കൊടുവിലാണ് വിദ്യാലയം ഓവറോൾ കിരീടം കരസ്ഥമാക്കിയത്. ശാസ്ത്രവിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയും പരിശീലനത്തിന്റെ ഗുണനിലവാരവുമാണ് നേട്ടത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നത്.


വിജയജാഥയ്ക്ക് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ശിങ്കാരിമേളം ഭംഗിയും രസകരതയും പകർന്നു. അധ്യാപകർ സൗകൗട്ട് ആൻ്റ് ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് ജാഥക്ക് ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു.

Follow us on :

More in Related News