Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 14:02 IST
Share News :
പരപ്പനങ്ങാടി : ലോകത്തെ നടുക്കി 1945 ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം നടന്നത്. ലോകമാകെ ഒരു വിസ്ഫോടനത്തിന് മുന്നിൽ പകച്ച് നിൽക്കുകയായിരുന്നു. ചരിത്ര താളുകളിൽ ഈ ദിനം ഒരിക്കലും മായില്ല എന്ന ഓർമപ്പെടുത്തലുമായി ഹിരോഷിമ ദിനത്തിൽ ജി എം എൽ പി പരപ്പനങ്ങാടി ടൗൺ സ്കൂളിലെ വിദ്യാർത്ഥികൾ ലോകത്ത് സമാധാനം പുലരട്ടെ എന്ന ആഹ്വാനവുമായി പരപ്പനങ്ങാടി ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രാർത്ഥന, സയാൻ ബത്തുൽ, ശയാൻ, ഫഹദ്, നാദിൽ ലയാൻ , ശാദിൻ റിയാസ്, ഹാഷിർ , സാബിക്ക ബത്തൂൽ, റസൽ ഹാദി, സയാൻ അൻവർ എന്നി വിദ്യാർത്ഥികൾ നേതൃത്വം നൽക്കിയ റാലിയിൽ പ്രഥാന അധ്യപകൻ ബോബൻ വി, അധ്യാപകരായ അഞ്ജന, വിജിഷ, സുദർശൻ, സമീറ, മുജാഹിദ് പനക്കൽ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെമീർ എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം അണിചേർന്നു.
Follow us on :
Tags:
More in Related News
Please select your location.