Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 17:39 IST
Share News :
തലയോലപ്പറമ്പ്: നിരവധി വളവുകളുള്ള തലപ്പാറ- നീർപ്പാറ റോഡിൽ കാൽനട യാത്രക്കാർക്ക് ഫുഡ് പാത്ത് സംവിധാനം ഇല്ലാത്തതിനാൽ ഇതു വഴിയുള്ള കാൽനടയാത്ര ഏറെ ദുഷ്ക്കരമാണ്. കോട്ടയം -എറണാകുളം റൂട്ടിലെ പ്രധാന റോഡിൻ്റെ ഭാഗമായ വെട്ടിക്കാട്ട് മുക്ക് പാലത്തിലൂടെ കണ്ടൈനറുകളും, ബസ്സുകളും അടക്കമുള്ള വാഹനങ്ങൾ ഇരു വശങ്ങളിലേക്കും ഇടതടവില്ലാതെ കടന്ന് പോകുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനടയാത്ര ഏറെ അപകടം നിറഞ്ഞതാണ്. പാലത്തിൻ്റെ ഇരുവശങ്ങളിലും താഴേയും മുകളിലുമായി കൂറ്റൻ വാട്ടർ അതോറിറ്റി പൈപ്പുകളും ഒപ്റ്റിക്കൽ കേബിൾ പൈപ്പുകളും സ്ഥാപിച്ചിട്ടുള്ളതിനാൽ പാലത്തിലൂടെയുള്ള കാൽനട യാത്ര കഠിനമാണ്. തലപ്പാറ- നീർപ്പാറ റോഡിൽ വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷൻ മുതൽ വടകര വരെയുള്ള റോഡ് ഭാഗത്ത് കാൽ നടയാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഭാഗത്ത് ചെറുതും വലുതുമായ 20 ൽ അധികം അപകടങ്ങളാണ് ഉണ്ടായത്. കാൽനടയാത്രക്കാർ പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. വടകര, അമ്മം കുന്ന്, ഗുരുമന്ദിരം എന്നിവിടങ്ങളിലെ വളവും റോഡിലെ ഉയർന്ന ടാറിംഗ്കട്ടിംങ്ങും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. വളവുകളിൽ ബസ്സുകളുടെ അമിത വേഗവും മത്സര ഓട്ടവുമാണ് ഇവിടെ ഉണ്ടാകുന്ന പല അപകടങ്ങൾക്കും പ്രധാന കാരണം.
കഴിഞ്ഞ ദിവസം വൈകിട്ട് മറ്റൊരു ബസ്സിനെ പിന്നിലാക്കി അമിതവേഗത്തിൽ വന്ന ആവേ മരിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഈ ഭാഗത്ത് നിയത്രണം വിട്ട് തലകീഴായി മറിഞ്ഞതാണ് ഒടുവിലത്തെ സംഭവം.
ഈ ഭാഗത്തെ വളവുകൾ നിവർത്തി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി കടന്ന് പോകാൻ ഫുഡ് പാത്ത് ഏർപ്പെടുത്തണമെന്ന് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള അവശ്യമാണ്.
Follow us on :
Tags:
More in Related News
Please select your location.