Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 07:12 IST
Share News :
കോഴിക്കോട്:ഈ മാസം 13,14,15(വ്യാഴം, വെള്ളി, ശനി )തിയതികളിലായി തിരുവനന്തപുരത്ത് നിയമസഭയിലെ ശക്തൻ തമ്പുരാൻ ഹാളിൽ വെച്ച് നടക്കുന്ന മൂന്നാമത് ലോകകേരള സഭയിൽ അംഗമായി മലബാർ ഡെവലപ്മെന്റ് ഫോറം ( എം.ഡി. എഫ്) രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടനെ സർക്കാർ നോമിനേറ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശിയായ ഗുലാം ഹുസൈൻ 15 വർഷമായി പ്രവാസി സംഘടന രംഗത്തും നിരവധി സാമൂഹ്യ-സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചു പോരുന്നു. ഗ്ലോബൽ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട്, വേൾഡ് പ്രവാസി ചേമ്പർ ജനറൽ സെക്രട്ടറി, ചാലിയാർ ജലോത്സവ കമ്മിറ്റി സ്ഥാപകൻ, മലബാർ കയാകിംഗ് ഫെസ്റ്റിന്റെ ഓർഗനൈസർ, മനുഷ്യാവകാശ സംഘടന കോഴിക്കോട് ജില്ലാ മുൻ പ്രസിഡണ്ട് , എൻ.സി. പി. തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ലോക കേരള സഭയിൽ പങ്കെടുക്കുക.
മൂന്നാം ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുലാം ഹുസൈൻ കൊളക്കാടനെ മലബാർ ഡെവലപ്മെന്റ് ഫോറം ( എം.ഡി. എഫ് ) സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ചെയർമാൻ യു.എ. നസീർ, രക്ഷാധികാരി സഹദ് പുറക്കാട്, എസ്.എ. അബൂബക്കർ, ജനറൽ സെക്രട്ടറി നിസ്താർ ചെറുവണ്ണൂർ, ട്രഷറർ ഫ്രീഡാ പോൾ, ഭാരവാഹികളായ കരീം വളാഞ്ചേരി, അൻസാരി കണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.