Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 13:20 IST
Share News :
കോട്ടയം: കേരള ഫയർ സർവ്വീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നൽകുന്ന പ്രഥമ മാധ്യമ ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷത്തെ വകുപ്പിന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കുന്ന വാർത്താ ചിത്രത്തിനാണ് പുരസ്കാരം നൽകുന്നത്. വകുപ്പിന്റെ സേവനം പൊതുജനങ്ങളിൽ എത്തിക്കുന്നതിലും ക്രിയാത്മകമായ വാർത്തകളിലൂടെ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങളുടെ പങ്കിനെയും പ്രാധാന്യത്തെയും കണക്കിലെടുത്തുകൊണ്ട് വകുപ്പിൻ്റെ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട വാർത്ത ചിത്രങ്ങൾ പൊതുജനമധ്യത്തിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരള ഫയർ സർവ്വീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നൽകുന്ന പ്രഥമ മാധ്യമ ഫോട്ടോഗ്രാഫി അവാർഡിനായി അപേക്ഷ ക്ഷണിച്ചു.കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൻ്റെ രക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ കേരളത്തിലെ മുഖ്യധാര പത്ര-മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 10,001 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരത്തിനായി അപേക്ഷിക്കുന്നവർ പത്രത്തിന്റെ പേരും തീയ്യതിയും കാണുന്ന രീതിയിൽ പത്രവാർത്ത ചിത്രങ്ങൾ 98 09 88 42 63 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ഫോട്ടോഗ്രാഫറുടെ പേര്, പത്രം, മേൽവിലാസം എന്നിവ സഹിതം ജനുവരി 30ന് മുൻപായി അയക്കണമെന്ന് കേരള ഫയർ സർവ്വീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.പ്രണവ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് Mob: 9961563720
Follow us on :
Tags:
More in Related News
Please select your location.