Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഴിവായത് വൻദുരന്തം; മലപ്പുറം കൂട്ടായിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണു

31 Jul 2024 17:43 IST

Jithu Vijay

Share News :

മലപ്പുറം: കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലില്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണു. വാടിക്കല്‍

പികെടിബിഎം യുപി സ്കൂളിൻ്റെ ഓടിട്ട കെട്ടിടമാണ് പൂർണ്ണമായും നിലംപൊത്തിയത്. സ്കൂള്‍ അവധിയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടർ വിആർ വിനോദ് അവധി പ്രഖ്യാപിച്ചിരുന്നു.

Follow us on :

Tags:

More in Related News