Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോ സംരക്ഷണ പദയാത്രക്ക് സ്വീകരണം നല്‍കി

04 Mar 2025 19:04 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കൊടകര: അഖില ഭാരതീയ ഗോ സേവാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹൈദ്രാബാദില്‍ നിന്നുള്ള ബാലകൃഷ്ണ ഗുരുസ്വാമിയും സംഘവും നയിക്കുന്ന 180 ദിവസത്തെ കാശ്മീര്‍ കന്യാകുമാരി ഗോസംരക്ഷണ പദയാത്രക്ക് കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. കൊടകര ശാന്തി ജംഗ്ഷനില്‍് പദയാത്രയെ രാഷ്ട്രീയ സ്വയം സ്വയം സേവക സംഘം തൃശൂര്‍ വിഭാഗ് വ്യവസ്ഥാ പ്രമുഖ് കെ.ആര്‍ ദേവദാസ്, കൊടകര ഖണ്ഡ് കാര്യവാഹ് എം സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന പദയാത്രയെ ക്ഷേത്രം പ്രസിഡന്റ് ് സത്യന്‍ കുറുവത്ത്, സെക്രട്ടറി രഘു പി. മേനോന്‍ ,വൈസ് പ്രസിഡന്റ് ശശീധരന്‍ തൃക്കാശ്ശേരി, ജോയിന്റ് സെക്രട്ടറി സജി പെരുമ്പിള്ളി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു... ക്ഷേത്രം മേല്‍ശാന്തി ചുള്ളിമംഗലത്ത് മനക്കല്‍ വാസുദേവന്‍ നമ്പൂതിരി ഗോപൂജ നടത്തി. ബാലകൃഷ്ണ ഗുരുസ്വാമി, കെ ആര്‍ ദേവദാസ്, സത്യന്‍ കുറുവത്ത്, ജയകുമാര്‍ വൈദ്യര്‍, സദാനന്ദന്‍ വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News