Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 20:51 IST
Share News :
വൈക്കം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്താത്തതുമൂലം പൊതുജനങ്ങൾ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരം സ്ഥലങ്ങളിൽ ലാഭകരമായി സർവ്വീസ് നടത്തുവാൻ സാധിക്കുന്ന റൂട്ടുകൾ കണ്ടുപിടിച്ച് റിപ്പോർട്ട് നൽകാൻ ആർ ടി ഒ മാർ നടപടി ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി വൈക്കം ജോയിൻ്റ് ആർ ടി ഒ യുടെ കീഴിലുള്ള വൈക്കം താലൂക്കിലും പരിസരപ്രദേശങ്ങളിലുമായി ഉള്ള സ്ഥലങ്ങളിലെ പ്രസ്‌തുത റൂട്ടുകൾ കണ്ടെത്തുന്നതിലേക്കും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ജനകീയ സദസ്സ് സംഘടിപ്പിക്കും. സി. കെ. ആശ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് ( 16 വെള്ളിയാഴ്ച) രാവിലെ 11ന് വൈക്കം സത്യാഗ്രഹ സ്‌മാരക ഹാളിൽ വച്ച് നടക്കുന്ന ജനകിയ സദസ്സിൽ പങ്കെടുത്ത് പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ റസിഡൻറ്സ് അസോസിയേഷൻ, ബസ്സ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്ക് ഇത്തരം റൂട്ടുകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാവുന്നതാണെന്ന് വൈക്കം ജോയിൻ്റ് ആർ ടി ഒ ജ്യോതികുമാർ. ഡി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.