Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 21:47 IST
Share News :
വയനാട് : വയനാടിനെ കരുതലോടെ ചേർത്തുപിടിക്കാൻ വിവിധ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായി മുന്നോട്ട് വന്ന സ്പെഷ്യലിസ്റ്റ് വളണ്ടിയർമാർക്ക് സഹൃദയം നന്ദി രേഖപ്പെടുത്തി വയനാട് ജില്ലാ കളക്ടർ. ഇന്നലെയാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക് പേജിലൂടെ വോളണ്ടിയർമാരെ ആവശ്യമുണ്ട് എന്ന അറിയിപ്പ് നൽകിയത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ധാരാളം സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. നിലവിൽ ആവശ്യത്തിന് വളണ്ടിയർമാരെ ലഭിച്ചതിനാൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ രജിസ്റ്റർ ചെയ്യേണ്ടതില്ല .
രജിസ്റ്റർ ചെയ്തവരെ ആവശ്യാനുസരണം ബന്ധപ്പെടുന്നതാണ്.
വയനാടിന്റെ പുനർനിർമ്മിതിക്കായി നമുക്കൊരുമിച്ചു തന്നെ പ്രയത്നിക്കാം…
തുടർന്നും കൂടെയുണ്ടാകുമല്ലോ…
സഹായസന്നദ്ധരായ എല്ലാ സഹോദരങ്ങൾക്കും...സ്നേഹം… എന്ന് ജില്ലാ കളക്ടർ ഫേസ് ബുക്ക് കുറിപ്പിലൂടെ പങ്ക് വെച്ചു.
Follow us on :
Tags:
More in Related News
Please select your location.