Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 20:54 IST
Share News :
കടുത്തുരുത്തി :കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപോലിത്ത മാർ കുര്യാക്കോസ് കുന്നശ്ശെരിയുടെ സ്മരണാർത്ഥമുള്ള അർച്ച് ബിഷപ്പ് കുര്യക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ പൊതുജന സേവനത്തിലെ മികവിനുള്ള ഈ വർഷത്തെ അവാർഡ് പ്രമുഖ ഡോക്ടറും കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ. മാത്യു പാറയ്ക്കലിന് സമ്മാനിച്ചു. ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹു. ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് എസ്. അബ്‌ദുൾ നസീർ പ്രശസ്തിപത്രവും 50000രൂപയുടെ പുരസ്കാരം അടങ്ങുന്ന അവാർഡ് സമ്മാനിച്ചു . ആർച്ച് ബിഷപ്പ് ക്യര്യക്കോസ് കുന്നശ്ശേരി സാമൂഹികപ്രതിബദ്ധതയും ദീർഘവീക്ഷണവുള്ള ഇടയ ശ്രേഷ്ഠനായിരുന്നുവെന്നും പാവങ്ങളോട് കരുണയും, സാമൂഹിക പ്രതിബദ്ധതയും കയ്യ്മുതലാക്കി സഭയെ നയിച്ച മേലധ്യക്ഷനായിരുന്നുവെന്നും ഗവർണർ പ്രതിപാദിച്ചു.
ഡോ:മാത്യു പാറക്കലിന്
ഈ അവാർഡ് നൽകിയതിൽ താൻ അതിയായ സന്തോഷവാനാണെന്നും, സാമ്പത്തിക നേട്ടങ്ങളെ നോക്കി പോയിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ ഒരു മെഡിക്കൽ കോളേജിന് ഉടമയായിരിക്കുമെന്നും സാമൂഹിക പ്രതിബദ്ധയും മനുഷ്യന്റെ ആരോഗ്യത്തിനോടും നിരാലാംബരായ രോഗികളോടുള്ള അദേഹത്തിന്റെ ശ്രദ്ധയും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അർച്ച് ബിഷപ്പ് കുര്യക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുസ്‌മരണ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലും കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമും വിശിഷ്ടാതിഥികളായിരുന്നു.
തന്റെ മുന്നിൽ എത്തുന്ന ഓരോ രോഗിയെയും തികച്ചും അനുകമ്പയോടെ കാണുന്ന ഒരു വ്യക്തിയാണ് ഡോ മാത്യു എന്നും ഒരു ഡോക്ടറുടെ യഥാർത്ഥ കടമ അദ്ദേഹത്തിനു അക്ഷരാർഥത്തിൽ നിറവേറ്റാൻ സാധിച്ചു എന്നും ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇത്രയും ഉചിതനായ ഒരു വ്യക്തിയെ അവാർഡിനായി തിരഞ്ഞെടുത്തത്തിൽ ഫൗണ്ടഷൻ അംഗങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് അർച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് രേഖപ്പെടുത്തി.
ഫൗണ്ടേഷൻ ട്രസ്റ്റിയും മുൻ അംബാസിഡറും ആയ ശ്രീ ടി.പി.ശ്രീനിവാസൻ ഐ എഫ് എസിനെ 80ആം ജന്മദിനം ആഘോഷിക്കുന്ന വർഷത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളെ മുൻനിർത്തി ചടങ്ങിൽ ആദരിച്ചു. ശ്രീ ടി.പി ശ്രീനിവാസനെ പോലെ ഒരു വ്യക്തി അർച്ച് ബിഷപ്പ് കുരിയക്കോസ് കുന്നശ്ശേരി ഫൗണ്ടഷന്റെ ട്രസ്റ്റിയായി പ്രവർത്തിക്കുന്നതിൽ ഓരോ അംഗത്തിനും അതിയായ അഭിമാനം ഉണ്ടെന്ന് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ മുൻ എം.പി ശ്രീ തോമസ് ചാഴികാടൻ അഭിപ്രായപെട്ടു. ഫൗണ്ടേഷൻ ഭാരവാഹിത്വത്തിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുവാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുവാനും കഴിഞ്ഞു എന്ന് ശ്രീ ടി.പി ശ്രീനവസൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ട്രസ്റ്റിമാരായ കടുത്തുരുത്തി എം.എൽ.എ അഡ്വ മോൻസ് ജോസഫ്, ഷെവലിയർ അഡ്വ ജോയ് ജോസഫ് കൊടിയന്തറ, സംഘടകരായ ഡോ ജോസഫ് സണ്ണി കുന്നശ്ശേരി, ശ്രീ സിറിയക് ചാഴികാടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.