Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോള്‍സന്‍പടിയിലെ  പോള്‍സന്‍ ഓര്‍മയായി 

28 Mar 2024 09:06 IST

ENLIGHT REPORTER KODAKARA

Share News :

 

 

കൊടകര: ജീവിച്ചിരിക്കെ നാടിന്  സ്വന്തം പേര് നല്‍കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളായിരുന്നു ചൊവ്വാഴ്ച  നിര്യാതനായ പോള്‍സന്‍. നാട്ടുകാര്‍ സ്‌നേഹപൂര്‍വം പോള്‍സേട്ടന്‍ എന്നുവിളിച്ചിരുന്ന ചുങ്കാല്‍ പൊയ്യക്കാരന്‍ പോള്‍സന്‍   ഇരിങ്ങാലക്കുട -വെള്ളിക്കുളങ്ങര റൂട്ടില്‍ ദീര്‍ഘകാലം സ്വാകാര്യ ബസ് കണ്ടക്ടറായിരുന്നു. നാല്‍പ്പതുവര്‍ഷം മുമ്പ് വെള്ളിക്കുളങ്ങര -ഇരിങ്ങാലക്കുട റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അനശ്വര ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന പോള്‍സന്റെ  യാത്രക്കാരോടും വിദ്യാര്‍ഥികളോടും  സൗമ്യമായ പെരുമാറ്റം യാത്രക്കാരുടെ സ്‌നേഹം പിടിച്ചുപറ്റുന്നതായിരുന്നു. അക്കാലത്ത് മറ്റത്തൂര്‍, കൊടകര പ്രദേശങ്ങളില്‍ നിന്ന് ഇരിങ്ങാലക്കുടയിലെ കലാലയങ്ങളിലേക്ക് പോയിരുന്ന വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രിയപ്പെട്ട കണ്ടക്ടറായിരുന്നു പോള്‍സന്‍. കൊടകര-കോടാലി റൂട്ടിലെ ചുങ്കാലിലുള്ള  പോള്‍സന്റെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പ് പോള്‍സന്‍ പടി എന്നറിയപ്പെടാന്‍ തുടങ്ങിയത് അക്കാലത്താണ്. പോള്‍സന്‍പടി ബസ് സ്റ്റോപ്പ് എന്നെഴുതിയ കാത്തിരിപ്പുകേന്ദ്രവും ഇതിനിടെ നാട്ടുകാരുടെ കൂട്ടായ്മയില്‍ ഇവിടെ നിര്‍മിക്കപ്പെട്ടു.  പോള്‍സന്‍പടിക്കല്‍ ബസ് എത്തുമ്പോള്‍ യാത്രക്കാരോട് പോള്‍സന്‍പടി പറഞ്ഞവര്‍ ഇറങ്ങിക്കോളൂ  എന്ന് പോള്‍സന്‍ നീട്ടിവിളിച്ചു പറയുന്നത് മറ്റുയാത്രക്കാര്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്.  അനശ്വര ബസ് പിന്നീട് ഈ റൂട്ടില്‍ സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ പോള്‍സന്‍ ഇതേ റൂട്ടിലെ പീജി ബസ് കമ്പനിയിലെ ജീവനക്കാരനായി.   കണ്ടക്ടര്‍ ജോലി അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കുമ്പോള്‍ ഇതുവഴി കടന്നുപോകുന്ന ബസുകളിലെ കണ്ടക്ടര്‍മാര്‍ വിസില്‍ മുഴക്കി പോള്‍സന്‍ പടി പോള്‍സന്‍ പടി എന്ന് പറയുന്നത് കൗതുകത്തോടെ കേട്ടിരിക്കാനും പോള്‍സന് ഭാഗ്യമുണ്ടായി.
 

Follow us on :

More in Related News