Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.

25 Sep 2024 13:44 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ എട്ടുമാസത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്നോളജി, ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്,  കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റവർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജിസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക്് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാർത്ഥികൾക്കായി ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ മൂന്നുമാസത്തെ വെയർ ഹൗസ് ആൻഡ് ഇൻവെൻടറി മാനേജ്‌മെന്റ് ( 3 മാസം) കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ആലുവ പെട്രോൾ പമ്പ് ജംഗ്ഷന് സമീപമുള്ള കെൽട്രോൺ നോളജ് സെന്ററിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.




Follow us on :

More in Related News