Sun May 18, 2025 7:34 AM 1ST

Location  

Sign In

ടി.വി പുരത്ത് വനിതാ അസിസ്റ്റൻ്റ് എൻജിനീയറെ അപമാനിച്ച സംഭവം; കെ.ജി.ഒ.എ. പ്രതിഷേധിച്ചു.

06 Mar 2025 12:41 IST

santhosh sharma.v

Share News :

വൈക്കം: ടി വി പുരം പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പഞ്ചായത്ത്‌ അംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ. ജി.ഒ.എ. വൈക്കം ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ടി.വി. പുരം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ യോഗം കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, വൈസ് പ്രസിഡൻ്റ് ഇ.കെ. നമിത, ജോയിൻ്റ് സെക്രട്ടറി പി.എൻ. സുനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ. ആർ. ഷേർലി, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ. വിപിനൻ, ഏരിയ സെക്രട്ടറി കെ. മനോജ് എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News