Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലവകാശങ്ങൾ നിലനിർത്തുന്നത്‌ ഇടതുപക്ഷ സർക്കാർ: കെ കെ ശൈലജ എംഎൽഎ

17 Oct 2024 19:44 IST

CN Remya

Share News :

കോട്ടയം: തൊഴിലവകാശങ്ങൾ നിലനിർത്തുന്നത്‌ ഇടതുപക്ഷ സർക്കാർ മാത്രമാണെന്ന്‌ സിപിഎം കേന്ദ്ര കമ്മറ്റിയംഗം കെ കെ ശൈലജ എംഎൽഎ. കോട്ടയത്ത്‌ സീതാറാം യെച്ചൂരി നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) നടക്കുന്ന കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ. കേരളത്തിലെ ആരോഗ്യമേഖലയിൽ എൽഡിഎഫ്‌ കൊണ്ടുവന്ന മുന്നേറ്റം വരുംവർഷങ്ങളിലും തുടരണം. അതിൽ നഴ്‌സുമാർ അടക്കമുള്ളവർക്ക്‌ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിനെ തകർക്കാൻ കേരളത്തിന്‌ പുറത്തുനിന്നും അകത്തുനിന്നും ചിലർ ശ്രമിക്കുന്നുണ്ട്‌. അത്തരം ആക്രമണങ്ങളെ സംഘടിതമായി ചെറുക്കാൻ കഴിയണം. ഇടതുപക്ഷം സാധാരണക്കാർക്ക്‌ വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌. അത്‌ മനസിലാക്കുന്ന ഇടങ്ങളിലെല്ലാം ഇടതുപക്ഷം അധികാരത്തിലെത്തുന്നു. ലോകത്ത്‌ വലതുവ്യതിയാനം ശക്തമായി നടക്കുമ്പോഴും ചില നല്ല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അതിലൊന്നാണ്‌ ശ്രീലങ്കയിൽ ഇടതുപക്ഷത്തിന്റെ വിജയം. ആരോഗ്യമേഖലയിലെ ഏറ്റവും കരുത്തുറ്റ സംഘടനയാണ്‌ കെജിഎൻഎ. മേഖലയുടെ എല്ലാ വളർച്ചക്കും പിന്നിൽ സംഘടനയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

ബുധനാഴ്ച ആരംഭിച്ച കേരള ഗവ. നഴ്സസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. ബുധനാഴ്ച നടന്ന പ്രതിനിധി സമ്മേളനം സിപിഎം കേന്ദ്ര കമ്മറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വൈകിട്ട്‌ നടന്ന കലാസന്ധ്യ കോട്ടയം ചലച്ചിത്രതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു.

Follow us on :

More in Related News