Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരാതികളും നിർദേശങ്ങളുമായി ഫ്രാൻസിസ് ജോർജ്ജ് എം.പി യുടെ ജനസദസ്

02 Oct 2024 11:50 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :പൊതു ജനങ്ങൾ പാളം മുറിച്ച് കടക്കുമ്പോൾ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വതപരിഹാരം കാണുമെന്ന് കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിൽ നടന്ന ജനസദസിൽ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. രണ്ടാം പ്ലാറ്റ് ഫോം ഉയരം കൂട്ടി പുനർ നിർമ്മിക്കണമെന്നുള്ള യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരമായിരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുമാരനല്ലൂർ ദേവി വിലാസം ഹയർസെക്കൻഡറി സ്കൂൾ, ഗവൺമെൻ്റ് ഹൈസ്കൂൾ, പാറമ്പുഴ ഹോളിഫാമിലി ഹൈസ്കൂൾ എന്നീവിടങ്ങളിലെ കുട്ടികളടക്കം അനേകമാളുകൾ നിവേദനം സമർപ്പിക്കാൻ എത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ സാബു മാത്യു അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ ജോസഫ്, എൻ. ജയചന്ദ്രൻ, പ്രിൻസ് ലൂക്കോസ്, റ്റി.സി.റോയി, അനിൽകുമാർ, ഷൈനി,ലിസി കുര്യൻ, അസീസ് കുമരനല്ലൂർ, ഫറൂഖ്, അൻസാരി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News