Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌നേഹമന്ദിരത്തില്‍ ക്രിസ്മസ് ആഘോഷം

27 Dec 2024 19:09 IST

ജേർണലിസ്റ്റ്

Share News :



ചെറുതോണി: മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തില്‍ സന്ദര്‍ശനം നടത്തി അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ച് ജില്ലാ കലക്ടര്‍

വി. വിഗ്‌നേശ്വരി. സ്‌നേഹത്തിന്റെ മാതൃകയാണ് സ്‌നേഹമന്ദിരമെന്ന് കലക്ടര്‍ പറഞ്ഞു. അന്തേവാസികളായ സ്‌നേഹമന്ദിരം നിവാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് സമ്മാനങ്ങള്‍ നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്. സ്‌നേഹമന്ദിരം ഡയറക്ടര്‍ ഡോ. വി.സി. രാജു, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, പഞ്ചായത്തംഗം സുനിത സജീവ്, പൊതു പ്രവര്‍ത്തകന്‍ തോമസ് എം.ചാക്കോ, ഷൈനി രാജു, സ്‌നേഹമന്ദിരം പി.ആര്‍.ഓ ജോര്‍ജ് അമ്പഴം തുടങ്ങിയവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News