Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന് കോട്ടയം ജില്ലയിൽ നാളെ തുടക്കമാകും

01 Oct 2024 15:14 IST

CN Remya

Share News :

കോട്ടയം: 'ശുചിത്വ കേരളം സുസ്ഥിര കേരളം' ലക്ഷ്യമിട്ട് സംസ്ഥാനത്താകെ ഒക്‌ടോബർ രണ്ട് മുതൽ ആരംഭിക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയിൽ നാളെ തുടക്കമാകും. ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുമരകം വള്ളാറപ്പള്ളി ഓഡിറ്റോറിയത്തിൽ ബുധനാഴ്ച രാവിലെ 9.30ന് സഹകരണ - തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. കുമരകം ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്യും. 2024 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ സമ്പൂർണമാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാൻ കഴിയും വിധമാണ് ക്യാമ്പയിൻ നടക്കുന്നത്. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതൽ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥി ആയിരിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്‌ളെമെന്റ് ക്യാമ്പയിൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് ക്യാമ്പയിൻ വിശദീകരണം നടത്തും. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ് പദ്ധതി വിശദീകരണം നടത്തും. കുടുംബശ്രീ കോഡിനേറ്റർ അഭിലാഷ് ദിവാകർ ഹരിത അയൽക്കൂട്ട വിശദീകരണം നടത്തും. ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും.

Follow us on :

More in Related News