Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യയന വര്‍ഷാരംഭം: ഖാദി ഉത്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്

29 May 2024 20:28 IST

Jithu Vijay

Share News :


മലപ്പുറം : പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഖാദി മേള സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്ന് വരെയാണ് മേള. ഈ കാലയളവില്‍ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി ബസ്റ്റാന്റ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ ഖാദി മേളകളും നടക്കുന്നുണ്ട്.

Follow us on :

Tags:

More in Related News