Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 15:18 IST
Share News :
കുന്നമംഗലം: ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി നാട്ടിൽ എത്തിച്ച മാരക മയക്കു മരുന്നായ എം.ഡിഎം.എയുമായി 2 യുവാക്കളെ ഡാൻസഫും കുന്നമംഗലം പോലീസും ചേർന്ന് പിടികൂടി.കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അഭിനവ് 24),കാസർഗോഡ് മഞ്ചേശ്വരം സ്വദേശി മുസാമിൽ 27) എന്നിവരെയാ ണ് 226 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ബോസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ നിധിന്റെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും കോഴിക്കോട് സിറ്റി ഡാൻസഫും ചേർന്ന് കുന്നമംഗലം കാരന്തൂരിലുള്ള ലോഡ്ജിൽ വെച്ചു പിടി കൂടിയത്.ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന മയക്കു മരുന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പിടിക്കപെടാതിരിക്കാൻ മയക്കു മരുന്ന് ചെറിയ പാക്കേറ്റുകൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. ഇങ്ങനെ കടത്തി കൊണ്ട് വരുന്ന മയക്കു മരുന്ന് നാട്ടിലെ ചില്ലറ വിൽപ്പനക്കാർക്ക് എത്തിക്കുകയും നഗരത്തിലെ മാളുകളും ടർഫുകളും കേന്ദ്രീകരിച്ചു വില്പന നടത്തുകയും ആയിരുന്നു ഇവരുടെ രീതി.പ്രതിയായ മുസമ്മിൽ മുൻപും സംസ്ഥാനത്തിനകത്തും പുറത്തും മോഷണ കേസുകളിലും കഞ്ചാവ് കടത്തിയതിനും പിടിക്ക പെട്ടിട്ടുള്ള വ്യക്തിയാണ്.കോഴിക്കോട് നഗരത്തിൽ ഈ മാസം സിറ്റി ഡാൻസഫ് പിടികൂടുന്ന രണ്ടാമത്തെ വലിയ ലഹരി മരുന്ന് കേസ് ആണിത്. പൊതു ജന പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ ഇത് പോലുള്ള മയക്കു മരുന്ന് വില്പനകരെയും ഉപയോഗിക്കുന്നവരെയും പിടി കൂടാൻ കഴിയു എന്ന് നർകോട്ടിക് സെൽ എസിപി ബോസ് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് സിറ്റി ഡാൻസഫ് si മനോജ് എടയേടത്തു, അബ്ദു റഹ്മാൻ, എസ് സിപിഒ അഖിലേഷ്, അനീഷ് മൂസ്സാൻ വീട്, ലതീഷ് എംകെ, പി കെ സരുൺ കുമാർ, ഷിനോജ് എം, ൻ കെ ശ്രീശാന്ത്, അഭിജിത് പി, മാഷ്ഹുർ കെ എം, ദിനീഷ് പി കെ, അതുൽ ഇ വി, കുന്നമംഗലം si എ നിതിൻ, കെ പി ജിബിഷ, എസ് സിപിഒ വിജേഷ്, വിപിൻ, ജംഷീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
Follow us on :
More in Related News
Please select your location.