Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 14:00 IST
Share News :
പട്ടണം കവലയിലെ അടിപ്പാത സമരം 52 ദിവസം പിന്നിടുന്നു
പറവൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ലെ ചിറ്റാറ്റുകര പട്ടണം കവലയിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തിവരുന്ന സമരം 52 ദിവസം പിന്നിടുന്നു.
സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് വിവിധ സംഘടനകൾ എത്തുന്നത് സമരക്കാർക്കും ആവേശം പകരുകയാണ്. കഴിഞ്ഞ ദിവസം ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവർത്തകർ സമര പന്തലിലെത്തി.
ചെയർമാൻ പോൾ ജെ മാമ്പിള്ളി സമരക്കാരെ അഭിസംബോധന ചെയ്തു. ജനകീയ സമര സമിതി നേതാവ് രാജൻ. വി. എ. ആദ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി പുന്നത്തറ, ജോസഫ് നാരികുളം, ഫ്രാൻസിസ് അറക്കൽ, കെ. എം ധനജയൻ, ടൈറ്റസ് പൂപ്പാടി, കെ. വി. അനന്തൻ മാസ്റ്റർ, കെ. എസ്. മജീദ്, എം. എ. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.