Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തമേഖലകളിലെ പുനരധിവാസ പദ്ധതികൾ തൃപ്തികരമായിരിക്കണം - ഹമീദ് വാങ്ങിയമ്പലം'.

02 Sep 2024 16:12 IST

UNNICHEKKU .M

Share News :



മുക്കം: ഉരുൾപൊട്ടൽ മേഖലകളിലെ പുനരധിവാസ പദ്ധതികൾതൃപ്തികരമായിരിക്കണം എന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വയനാട് വിലങ്ങാട് ഉരുൾ ദുരന്ത ഭൂമിയിലെ കർമ്മ ഭടന്മാർക്ക് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന് ഇരയായവർക്ക് സംതൃപ്തി ലഭിക്കും വിധമായിരിക്കണം സർക്കാർ ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കേണ്ടത്

ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവർക്കുള്ള വികസന പദ്ധതികൾ ത്വരിതപ്പെടുത്തണമെന്നും, കുടുംബം നഷ്ടപ്പെട്ട കുട്ടികളുടെ ദീർഘകാല പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘങ്ങളെ മാറ്റി നിർത്തുന്നതിന് പകരം അവരെയും സംയോജിപ്പിച്ച് വേണം സർക്കാർ ഇത്തരം ദുരന്തങ്ങളെ നേരിടേണ്ടത്.ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന ഈ കാലത്ത് സന്നദ്ധ സംഘങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി. ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തിയ ടീം വെൽഫെയർ, വൈറ്റ് ഗാർഡ് , എൻറെ മുക്കം , ഐ ആർ ഡബ്ലിയു, കേരള ഡിഫൻസ് ഫോഴ്സ് മുക്കം , എൻ്റെ നെല്ലിക്കാപറമ്പ് ,എസ് ഡി പി ഐ എന്നീ സന്നദ്ധ സംഘടനകളെ ചടങ്ങിൽ ആദരിച്ചു.ഇ കെ കെ ബാവ ഇ എൻ നദീറ ലിയാ കത്ത് മുറംബാ ത്തി,ജാബിർ മുക്കം സി അബൂബക്കർ എം വി അബ്ദുറഹ്മാൻ സലീം പൊയിലിൽ തോമസ് പുല്ലൂരംപാറ എന്നിവർ സംസാരിച്ചു

Follow us on :

More in Related News