Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 16:41 IST
Share News :
തലയോലപ്പറമ്പ്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനവും കയ്യാങ്കളി. വി.എം.ബി.എം. എച്ച്.എസ്. സ്‌കൂളിലെ നാലാം വേദിയായ അമൃതവര്‍ഷിണിയില്‍ കലാപരിപാടികള്‍ ചുവടുതെറ്റി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരമാണ് വേദിയില്‍ രാവിലെ ഒന്‍പതിന് തുടങ്ങേണ്ടിയിരുന്നത്. വേദിയ്ക്ക് സമീപം എത്തിയപ്പോഴാണ് വിധികര്‍ത്താക്കളെത്താന്‍ വൈകുന്നുവെന്ന വിവരം പലരും അറിഞ്ഞത്. ഒന്‍പതിന് തുടങ്ങേണ്ടിയിരുന്ന മത്സരം ഒന്നര മണിക്കൂറിലധികം വൈകി 10.40 നാണ് തുടങ്ങാനായത്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിന്റെ ഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും വേദിയില്‍ ബഹളം ഉണ്ടായി. ഒരോ പോലെ മത്സരം കാഴ്ചവച്ച മൂന്ന് പേരെ തിരഞ്ഞെടുത്തെങ്കിലും
പ്ലാസ്റ്റിക്ക് മുല്ലപ്പൂവ് ചൂടി മത്സരത്തിൽ പങ്കെടുത്ത കുട്ടിക്ക് ഒന്നാംസ്ഥാനം കൊടുത്തതെന്ന് ആരോപിച്ച് കുട്ടികളുടെ രക്ഷിതാക്കളും കൂടെയുള്ളവരും രംഗത്തെത്തുകയായിരുന്നു.തുടർന്ന് വാക്കേറ്റത്തിലേക്കും പോര്‍വിളിയിലേക്കും നീങ്ങുകയായിരുന്നു. അരളിപ്പൂ ചൂടിയതിനാൽ പരിഗണിക്കില്ലെന്ന് ഡി ഇ ഒ പറഞ്ഞതോടെയാണ് വാക്ക് തർക്കം രൂക്ഷമായത്. ഇതിനിടെ മത്സരാർഥികളായ മൂന്ന് കുട്ടികൾ സ്റ്റേജിന് മുന്നിൽ പ്രതിക്ഷേധിച്ചു. അരമണിക്കൂറോളം മത്സരം തടസ്സപ്പെട്ടു.തുടർന്ന് പോലീസെത്തി ബഹളം വെച്ചവരെ പുറത്താക്കിയശേഷമാണ് ഹൈസ്‌കൂള്‍ വിഭാഗം മത്സരം പുന:രാരംഭിക്കാനായത്.
Follow us on :
Tags:
More in Related News
Please select your location.