Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2024 22:38 IST
Share News :
വൈക്കം: ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്കുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥികളായ അനന്തനുണ്ണി, പി.എന്‍ ദാസന്, പി.വി പുഷ്കരന്, എം.പി പ്രസന്നജിത്ത്, കെ.എം മുരളീധരന്, പി.കെ സജീവന്, ടി.ടി സെബാസ്റ്റ്യന്‍, ജെസീന ഷാജുദ്ദീന്‍, പ്രിയ ദിലീപ്, എച്ച്.ഹരിദേവ്, അരുണ്‍ മോഹന്‍, കെ.ജി രാജു, കെ.എസ് ടിന്റു എന്നിവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്. ഇതില്‍ കെ.എസ് ടിന്റു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സീറ്റ് നേടാനായില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. നാമമാത്ര സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. എൽ ഡി എഫ് പ്രവർത്തകർ ടൗണിൽ വിജയാഹ്ലാദ പ്രകടനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.