Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമണ്ണ ക്ലാരി പഞ്ചായത്ത് തല പരിസ്ഥിതി ദിന ക്വിസ് എ.എം.എൽ.പി എസ് ക്ലാരി (ഓട്ടുപാറപ്പുറം) ഒന്നാം സ്ഥാനത്ത്

05 Jun 2025 19:29 IST

Jithu Vijay

Share News :

കോട്ടക്കൽ : പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ഹയർ സെക്കൻ്ററി, ഹൈസ്കൂൾ, യു.പി വിഭാഗം കുട്ടികളെ തോൽപ്പിച്ച് എ.എം.എൽ.പി.എസ് ക്ലാരിയിലെ 4-ാം ക്ലാസുകാരൻ ഒന്നാം സ്ഥാനത്തിന് അർഹനായി. അരിക്കൻ ചോല ഷയാൻ ആണ് ഉന്നത വിജയത്തിന് അർഹനായത്. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു പുതുമയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജസ്‌നടീച്ചർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ. സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News