Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 20:09 IST
Share News :
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. "ആ നെല്ലിമരവും ഗോബരഹയും പിന്നെ ദളിത് ജീവിതവും" എന്ന വിഷയത്തിൽ നടന്ന സെമിനാർ പുരോഗമനകലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു.ബഷീർ സ്മാരക ട്രസ്റ്റ് അംഗം സുഭാഷ് പുഞ്ചക്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല ബി.എ. മലയാളം പാഠ്യപുസ്തകമായി തെരഞ്ഞെടുത്ത ആ നെല്ലിമരംപുല്ലാണ് എന്ന രജനി പാല മ്പറമ്പിലിൻ്റെ ആത്മകഥയും ദളിത് സമുദായത്തിൽ ജനിച്ച ക്രിക്കറ്റ് ഇതിഹാസം ബാലുവിൻ്റെ കഥ പറയുന്ന രമേശൻ മുല്ലശ്ശേരിയുടെ ഗോബരഹ എന്ന നോവലുമാണ് ചർച്ച ചെയ്തത്. ദളിത് ജീവിതത്തിൻ്റെ ഭിന്നതലങ്ങൾ അനാവരണം ചെയ്ത ചർച്ചയിൽ എഴുത്തുകാരായ രജനി പാലംപറമ്പിൽ, രമേശൻ മുല്ലശ്ശേരി, കടുത്തുരുത്തി കേന്ദ്രീയവിദ്യാലയത്തിലെ അദ്ധ്യാപകൻ കെ.വി. രാജേഷ്, എ. പത്രോസ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് ടി.കെ. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം. കുസുമൻ സ്വാഗതവും ട്രസ്റ്റ് അംഗം എം. അനിൽകുമാർ നന്ദിയും പറഞ്ഞു. ലൈബ്രറി ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ ചർച്ചയിലും സെമിനാറിലും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.