Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതകള്‍ക്കായി റൂറല്‍ പൊലീസ് സ്വയം പ്രതിരോധ പരിശീലന പരിപാടി തുടങ്ങി

10 Mar 2025 23:01 IST

കൊടകര വാര്‍ത്തകള്‍

Share News :




കൊടകര: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന 'ജ്വാല 3.0' സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ റൂറല്‍ ജില്ലതല ഉദ്ഘാടനം റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വി.എ. ഉല്ലാസ് അധ്യക്ഷത വഹിച്ചു. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന ചടങ്ങില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യാതിഥിയായിരുന്നു. വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ.യു. സൗമ്യ , സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ ., കൊടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ദാസ് ,ജനമൈത്രി സുരക്ഷാ പദ്ധതി എ.ഡി.എന്‍.ഒ സി.എന്‍.ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും അവരെ ആത്മവിശ്വാസം നിറഞ്ഞവരാക്കാനും കേരളപൊലീസ് നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് എസ്.പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. സ്വയം പ്രതിരോധ പരിശീലനം സ്ത്രീകളുടെ ശാരീരികമാനസിക ശാക്തീകരണത്തിന് മാത്രമല്ല, അവര്‍ക്കു തങ്ങളിലെ കഴിവുകള്‍ തിരിച്ചറിയാനും അവരുടെ ഭയങ്ങളെ അതിജീവിക്കാനുമുള്ള അടിയന്തര ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടസാഹചര്യങ്ങളില്‍ ഭയക്കാതെ, സമയോചിതമായി പ്രതികരിക്കണമെങ്കില്‍, അതിനായി മുന്‍കൂട്ടി തയ്യാറാകണം. ശാരീരിക ശക്തിയോടൊപ്പം മനസ്സിന്റെ ശക്തിയും ആത്മവിശ്വാസവും വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍, അവരെ സ്വയം സംരക്ഷിക്കാന്‍ ഈ പരിശീലനം പ്രയോജനപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പദ്ധതികള്‍ തുടരുമെന്നും, ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ജില്ല പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. റൂറല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ റൂറല്‍ വനിത സെല്ലിലെ മാസ്റ്റര്‍ ട്രെയിനര്‍മാരായ ടി.കെ.സിന്ധു, വി.വി.ജിജി, ഷാജമോള്‍ എന്നിവര്‍ ക്ലാസെടുക്കും.


Follow us on :

More in Related News