Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ.എസ്.എസ് പഥസഞ്ചലനം മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കാൻ ഉണ്ടായ സാഹചര്യം തീർത്തു അപലപനീയമാണെന്ന് നെടുവ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി.

14 Oct 2024 11:01 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ആർ.എസ്.എസ്ന്റെ പഥസഞ്ചലനം പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കാൻ ഉണ്ടായ സാഹചര്യം തീർത്തു അപലപനീയമാണെന്ന് നെടുവ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി.


നാട്ടിലെ ബഹുസ്വരത തകർക്കുകയും ക്രമ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘടനകൾക്ക് മുൻസിപ്പാലിറ്റി ഇത്തരം അനുമതി നൽകുന്നത് വളരെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും, അതോടൊപ്പം പരിപാടി നടത്താൻ ആർ.എസ്.എസ് നൽകിയ അപേക്ഷ തെറ്റിദ്ധരിപ്പിച്ചാണെങ്കിൽ ആ അപേക്ഷയുടെ വിവരങ്ങൾ പുറത്തു വിടണമെന്നും നെടുവ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.



Follow us on :

More in Related News