Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികളുടെ ചലനങ്ങളിൽ ഭാവരാഗങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ച് പച്ചില 24

22 May 2024 11:07 IST

Preyesh kumar

Share News :

മേപ്പയ്യൂർ :സ്പന്ദനം ആർട്സിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ വെച്ച് നടന്ന പച്ചില - 24 സഹവാസ ക്യാമ്പ് രണ്ടാമത് എഡിഷൻ കുട്ടികൾക്ക് നവ്യാനുഭവമായി. ഓരോ ചലനത്തിലും ഭാവാഭിനയ രാഗങ്ങളാൽ ദൃശ്യങ്ങൾ കോർത്തിണക്കി

യായിരുന്നു ക്യാമ്പ് ഡയരക്ടർമാരായ വിജേഷ് കെ.വി യും കബനി സൈറയും ക്യാമ്പ് നയിച്ചത്.


പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ അമൽ അഷീഷ് കുട്ടികൾക്ക് കളിമൺ നിർമിതി പരിചയപ്പെടുത്തി. കാർട്ടൂണും കാരിക്കേച്ചർ വരയും രഘുനാഥ് പരിചയപ്പെടുത്തി. തിരക്കഥാകൃത്തും നാടകപ്രവർത്തകനുമായ കെ.രഞ്ജിത്തുമായി മുഖാമുഖം നടന്നു.കവികളായ ശ്രീജിഷ് ചെമ്മരൻ,

ബൈജു മേപ്പയ്യൂർ,ഗായിക സായന്ത കൊയിലോത്ത്, കായികപരിശീലകൻ രാജേഷ് കണ്ടോത്ത് എന്നിവർ കുട്ടികളോട് സംവദിച്ചു. 


മേപ്പയ്യൂർ എൽ .പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ദ്വിദിന ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ എ.സുബാഷ് കുമാർ അധ്യക്ഷത വഹിച്ചു.

കായിക പരിശീലനത്തിന് മികച്ച മാതൃക മുന്നോട്ട് വെച്ച രാജേഷ് കണ്ടോത്തിനെ അനുമോദിച്ചു. പ്രശസ്ത ചലച്ചിത്ര നടിയും കബനി സൈറ ഉപഹാര സമർപ്പണം നടത്തി. അഡ്വ. പി. രജിലേഷ്, പി.കെ.ഭവിതേഷ്, ഷിനോജ് എടവന, ക്യാമ്പ് കോഓഡിനേറ്റർ സ്നേഹ പീടികക്കണ്ടി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News