Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര തിരുനാളിനോടനുബന്ധിച്ച് ഫോട്ടോഗ്രഫി മല്‍സരം

15 Jan 2025 18:50 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ അമ്പു തിരുനാളിനോടനുബന്ധിച്ച് കൊടകര പ്രസ് ക്ലബിന്റെ

 നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി മത്സരം 2കെ25 സംഘടിപ്പിക്കും. കൊടകര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ തിരുനാളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മല്‍സരത്തില്‍ പരിഗണിക്കുന്നത്.മൊബൈല്‍ ഫോണിലോ ക്യാമറയിലോ എടുത്ത ചിത്രങ്ങള്‍ മല്‍സരത്തിലേക്ക് അയക്കാവുന്നതാണ്. എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പരിഗണിക്കുന്നതല്ല.അയക്കുന്ന ചിത്രങ്ങളോടൊപ്പം പൂര്‍ണ്ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. 9539787101 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം. ഈ മാസം 21 ന് വൈകുന്നേരം ഏഴുവരെ  എന്‍ട്രികള്‍ സ്വീകരിക്കും. തെരഞ്ഞെടുക്കുന്ന മൂന്ന് ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് പ്രസ്  ക്ലബ്

ഭാരവാഹികളായ കെ. പ്രസാദ്, ടി.ജി അജോ, ഡിനോ കൈനാടത്ത് എന്നിവര്‍ അറിയിച്ചു

Follow us on :

More in Related News