Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുണ കേവ് പോലെയുള്ള ആഴമുള്ള ഗർത്തങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ആധുനിക ഉപകരണങ്ങളുടെ സംവിധാനവുമായി മുക്കം അഗ്നി രക്ഷ സേനയിൽ സജീവമായി.

25 May 2024 11:17 IST

UNNICHEKKU .M

Share News :

മുക്കം: ഗുണാ കേവ് പേലെയുള്ള ആഴമുള്ള ഗർത്തങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങളുമായി മുക്കം അഗ്നി രക്ഷ നിലയ o ഒരുങ്ങി കഴിഞ്ഞു. ട്രൈപോഡ് റെസ് ക്യൂ സിസ്റ്റം എന്ന ഉപകരണം കഴിഞ്ഞ ദിവസമാണ് മുക്കം അഗ്നി രക്ഷ നിലയത്തിലെത്തിയത്. പാറമടക്കുകളിലുo മറ്റുമുള്ള വൻകുഴികളിൽ .ആരങ്കിലും അകപ്പെട്ടാൽ രക്ഷപ്പെടുത്താൻ ഉപകരിക്കുന്ന രീതിയിലാണ് ആധുനിക ഉപകരണത്തിലുള്ളത്. കിണറുകളിൽ കുടുങ്ങിയവരെ  രക്ഷപ്പെടുത്തുന്നതിന് പ്രത്യേക നെറ്റാണ് ഉപയോഗിച്ചിരുന്നത്. ഇനി മുതൽ മുക്കം അഗ്നി രക്ഷസേന പുതിയ ഉപകരണങ്ങളുടെ സംവിധാനത്തിൽ രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായി. ഭാരമുള്ള സാധനങ്ങ ഉയത്തുന്നതിനും പ്രയോജനപ്പെടുത്താം. .കിണറുകളിലും, കുളങ്ങളിലുമൊക്കെ അപകടത്തിൽപ്പെടുന്നവരെയും അതേ സമയം കന്നുകാലികൾ വീണാലും ഈ യന്ത്ര സംവിധാനത്തിൽ രക്ഷപ്പെടുത്താനാകും. രക്ഷ പ്രവർത്തനങ്ങൾ ആധുനി വത്ക്കരിക്കുന്നതിൻ്റെ ഭാഗമായി മുക്കം അഗ്നി രക്ഷ നിലയത്തിലെ ജീവനക്കാർക്കുള്ള Trypod rescue System ത്തിൻ്റെ പരിശീലനം സ്പഷ്യൽ ടാസ്ക് ഫോഴ്സ് അംഗം പി.അഭിലാഷിൻ്റെ നേതൃത്യത്തിൽ നടത്തിയിരിക്കയാണ്.

ചിത്രം: ട്രൈപ്പോഡ് കൊണ്ട് രക്ഷപ്പെടുത്തുന്നതിൻ്റെ പരിശീലനത്തിൽ നിന്ന്. 



Follow us on :

More in Related News