Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് പുനരധിവാസത്തിന് കൈത്താങ്ങ്; തലയോലപ്പറമ്പ് ഡി.ബി കോളേജില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

17 Oct 2024 19:03 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: വയനാട് പുനരധിവാസത്തിന് കൈത്താങ്ങേകാന്‍ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 150 കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) നേതൃതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുന്നതിനുള്ള ധനസമാഹരണത്തിനുവേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ലെഫ്. ഡോ. ജി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ടി.ആര്‍ രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോന്‍, അംഗങ്ങളായ സി.എസ് അശ്വതി, അര്‍ജുന്‍ ശിവകൃഷ്ണ, അതുല്‍ കെ മധു, കെ.ജി ഗൗരിനന്ദന, രുദ്ര സാബു, അനഘ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News